Connect with us

Ongoing News

ബൈക്കിലെത്തിയ രണ്ടംഗ സംഘം യുവതിയെ അടിച്ചു വീഴ്ത്തി മാല കവർന്നു

Published

|

Last Updated

തിരുവല്ല | ബൈക്കിലെത്തിയ രണ്ടംഗ സംഘം മഞ്ഞാടി സ്വദേശിനിയെ അടിച്ചു വീഴ്ത്തിയ ശേഷം നാലര പവൻ തൂക്കം വരുന്ന സ്വർണമാല പൊട്ടിച്ചു കടന്നു.
മഞ്ഞാടി- പൂതിരിക്കാട്ട് മല റോഡിൽ വൈകിട്ട് 6.45ഓടെ ആയിരുന്നു സംഭവം.

പുതുശ്ശേരിയിലെ സപ്ലെകോ സ്റ്റോറിലെ ജീവനക്കാരിയായ മഞ്ഞാടി പൊയ്കയിൽ വീട്ടിൽ ഷീബ സന്തോഷിന്റെ മാലയാണ് കവർന്നത്. ജോലി കഴിഞ്ഞ് ബസിറങ്ങി വീട്ടിലേക്ക് പോകും വഴി ബൈക്കിലെത്തിയ മഴക്കോട്ട് ധരിച്ചിരുന്ന സംഘം ഷീബയെ അടിച്ചു വീഴ്ത്തിയ ശേഷം മാല പൊട്ടിച്ച് കടക്കുകയായിരുന്നു.

സംഭവം കണ്ട് ഓടിയെത്തിയ മധ്യവയസ്‌കനെ വടിവാൾ കാട്ടി ഭയപ്പെടുത്തിയ ശേഷമാണ് സംഘം സ്ഥലത്ത് നിന്നും രക്ഷപ്പെട്ടത്. സമീപ പ്രദേശങ്ങളിലെ സിസി ടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു വരികയാണെന്ന് തിരുവല്ല സിഐ പറഞ്ഞു.

Latest