Connect with us

National

കേരള, മഹാരാഷ്ട്ര അതിര്‍ത്തികളില്‍ വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തി കര്‍ണാടക

Published

|

Last Updated

ബെംഗളൂരു | കേരളത്തില്‍ കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തി കര്‍ണാടക. ശനി, ഞായര്‍ ദിവസങ്ങളിലാണ് കര്‍ഫ്യൂ. പുറമേ രാത്രി ഒമ്പതു മുതല്‍ രാത്രികാല കര്‍ഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്ര അതിര്‍ത്തിയിലും കര്‍ണാടക കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

കൊവിഡ് മൂന്നാം തരംഗം മുന്നില്‍ക്കണ്ട് കൊവിഡ് ദൗത്യ സേനക്ക് രൂപം നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു.

Latest