Kerala
വിസ്മയ കേസ്: പ്രതി കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

തിരുവനന്തപുരം | വിസ്മയ കേസിലെ പ്രതി കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്നു കിരണ്‍ കുമാര്‍. സര്‍വീസ് റൂള്‍ ചട്ടം അനുസരിച്ചാണ് നടപടി. കിരണിന്റെ ഭാഗം കൂടി കേട്ട ശേഷമാണ് നടപടി സ്വീകരിച്ചത്. കിരണിനെതിരായ ആരോപണങ്ങള്‍ തെളിഞ്ഞ സാഹചര്യത്തിലാണ് നടപടിയെന്ന് ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു വ്യക്തമാക്കി. മന്ത്രി നാളെ വിസ്മയയുടെ വീട് സന്ദര്‍ശിക്കും.
നടപടിയെ വനിതാ കമ്മീഷന്‍ സ്വാഗതം ചെയ്തു. ഇത് എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പാണെന്ന് കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു. മകള്‍ക്ക് നീതി ലഭിച്ചെന്ന് വിസ്മയയുടെ പിതാവ് പറഞ്ഞു. മന്ത്രി വാക്കുപാലിച്ചെന്നും കേസന്വേഷണത്തില്‍ സംതൃപ്തിയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
---- facebook comment plugin here -----