Connect with us

Ongoing News

ചക് ദേ ഇന്ത്യ; ഹോക്കിയില്‍ പുതു ചരിത്രം

Published

|

Last Updated

ടോക്യോ | ഉജ്ജ്വല പ്രകടനത്തിലൂടെ ഒളിമ്പിക്സ് പുരുഷ ഹോക്കിയില്‍ പുതു ചരിത്രമെഴുതി ഇന്ത്യക്ക് വെങ്കലം. ആദ്യന്തം ആവേശം നിറഞ്ഞ പോരാട്ടത്തില്‍ ജര്‍മനിയെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്. നാല് പതിറ്റാണ്ടിനു ശേഷമാണ് രാജ്യം വെങ്കല നേട്ടം സ്വന്തമാക്കിയത്.

സിമ്രന്‍ജിത് സിംഗ് രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ഹാര്‍ദിക് സിംഗ്, ഹര്‍മന്‍ പ്രീത് സിംഗ്, രൂപീന്ദര്‍പാല്‍ സിംഗ് എന്നിവരും ഇന്ത്യക്കായി ഗോള്‍ നേടി. തിമൂര്‍ ഒറൂസ്, നിക്ലാസ് വെലന്‍, ബെനഡിക്ട് എന്നിവരാണ് ജര്‍മനിക്കു വേണ്ടി സ്‌കോര്‍ ചെയ്തത്. കളി തുടങ്ങി നിമിഷങ്ങള്‍ക്കകം തന്നെ ജര്‍മനി ആദ്യ ഗോള്‍ സ്‌കോര്‍ ചെയ്തിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പിന്നിട്ട ശേഷമാണ് ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നത്. ഗോള്‍ വലയ്ക്കു മുമ്പില്‍ വന്‍മതിലായി നിന്ന് ജര്‍മന്‍ മുന്നേറ്റങ്ങളെ വിദഗ്ധമായി പ്രതിരോധിച്ച മലയാളി താരം പി ആര്‍
ശ്രീജേഷ് ഇന്ത്യയുടെ അഭിമാനമായി.