Kerala
ഓണാഘോഷം; കര്‍ശന നിയന്ത്രണങ്ങള്‍ നിര്‍ദേശിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി | ഓണാഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം നിര്‍ദേശിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് സാഹചര്യം മുന്‍നിര്‍ത്തി നിയന്ത്രണം കര്‍ശനമാക്കണമെന്ന് നിര്‍ദേശിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ആണ് കത്തയച്ചത്.
ആള്‍ക്കൂട്ടം അനുവദിക്കാത്ത വിധം നിയന്ത്രണം കര്‍ശനമാക്കണമെന്നാണ് നിര്‍ദേശം. മുഹര്‍റം, ജന്മാഷ്ടമി, ഗണേശ ചതുര്‍ഥി ആഘോഷങ്ങള്‍ക്കും നിയന്ത്രണം വേണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
---- facebook comment plugin here -----