Connect with us

Malappuram

മഅദിന്‍ സ്വലാത്ത് ആത്മീയ സംഗമവും ഉറൂസ് മുബാറകും നാളെ

Published

|

Last Updated

മലപ്പുറം | മഅദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്വലാത്ത് ആത്മീയ സംഗമം വ്യാഴാഴ്ച ഓണ്‍ലൈനില്‍ നടക്കും. വൈകുന്നേരം 7.15 ന് ആരംഭിക്കുന്ന പരിപാടിക്ക് മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. വെളിയങ്കോട് ഉമര്‍ ഖാസി(റ), പൊസോട്ട് തങ്ങള്‍ ഉറൂസ് മുബാറക്, മന്‍ഖൂസ് മൗലിദ് പാരായണം, സ്വലാത്തുന്നാരിയ്യ, മുള്രിയ്യ, ഹദ്ദാദ്, ഖുര്‍ആന്‍ പാരായണം, തഹ്ലീല്‍ എന്നിവ നടക്കും.

സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് ഖാസിം സ്വാലിഹ് ഹൈദ്രൂസി, ഇബ്റാഹീം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട് എന്നിവര്‍ സംബന്ധിക്കും. പരിപാടികള്‍ വീക്ഷിക്കുന്നതിനായി

Latest