International
രണ്ട് ഡോസ് കൊവിഷീല്‍ഡ് വാക്സീനെടുത്തവര്‍ക്ക് യാത്രാനുമതി നല്‍കി സ്പെയിന്‍

ന്യൂഡല്‍ഹി | രണ്ട് ഡോസ് കൊവിഷീല്‍ഡ് വാക്സീന്‍ സ്വീകരിച്ചവര്‍ക്ക് യാത്രാനുമതി നല്‍കി സ്പെയിന്‍. അതേസമയം, കൊവാക്സീന്‍ സ്വീകരിച്ചവര്‍ക്ക് യാത്രാനുമതി നല്‍കാന്‍ അധികൃതര്‍ തയാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. യാത്രക്ക് 14 ദിവസം മുമ്പ് രണ്ടാം ഡോസ് വാക്സീന്‍ സ്വീകരിച്ചിരിക്കണമെന്നാണ് നിബന്ധന. ആഗസ്റ്റ് രണ്ട് മുതല്‍ സ്പെയിനിലേക്ക് എല്ലാ വിഭാഗത്തിലുമുള്ള വീസകളും പുനരാരംഭിച്ചിട്ടുണ്ട്. ഡല്‍ഹി, നേപ്പാള്‍ എന്നീ കേന്ദ്രങ്ങളിലൂടെയാണ് വീസയ്ക്കുള്ള അപേക്ഷ സ്വീകരിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഷെങ്കന്‍ വിസയില്‍ യാത്ര ചെയ്യുന്നവര്‍ സ്പെയിനിലേക്ക് പ്രവേശിക്കുമ്പോള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചിരിക്കണമെന്നാണ് നിയമം. സ്പെയിനിലേക്ക് പോകുന്നവര്‍ യൂറോപ്യന്‍ യൂണിയനും ലോകാരോഗ്യ സംഘടനയും അംഗീകരിച്ചിട്ടുള്ള വാക്സീനാണ് സ്വീകരിക്കേണ്ടത്.
---- facebook comment plugin here -----