Connect with us

National

കൊടും കുറ്റവാളി അങ്കിത് ഗുജ്ജാര്‍ ജയിലില്‍ മരിച്ച നിലയില്‍

Published

|

Last Updated

ന്യൂഡല്‍ഹി |  കൊടുംക്രിമിനല്‍ അങ്കിത് ഗുജ്ജാറിനെ തിഹാര്‍ ജയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജയിലിലെ മൂന്നാം നമ്പര്‍ സെല്ലിലാണ് ഗുജ്ജാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

യു പി പോലീസ് ഗുജ്ജാറിന്റെ തലയ്ക്കു 1.25 ലക്ഷം രൂപ വിലയിട്ടിരുന്നു. എട്ട് കൊലക്കേസില്‍ പ്രതിയായ ഇയാളെ ഡല്‍ഹി പോലീസാണ് അറസ്റ്റ് ചെയ്തത്.

രോഹിത് ചൗധരി എന്ന മറ്റൊരു ഗുണ്ടാത്തലവനൊപ്പം ചേര്‍ന്ന് ചൗധരി-ഗുജ്ജാര്‍ സംഘം ഉണ്ടാക്കിയിരുന്നു. സൗത്ത് ഡല്‍ഹി കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം.

Latest