Connect with us

Kerala

പട്ടയ ഭൂമിയിലെ മരം മുറി; സംസ്ഥാന സര്‍ക്കാറിന് വീണ്ടും ഹൈക്കോടതി വിമര്‍ശം

Published

|

Last Updated

കൊച്ചി | പട്ടയ ഭൂമിയില്‍ നിന്ന് മരം മുറിച്ചതുമായി ബന്ധപ്പെട്ട കേസുകളില്‍ സംസ്ഥാന സര്‍ക്കാറിനെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി. മരം മുറിയില്‍ നിസാര വകുപ്പുകള്‍ മാത്രം ചുമത്തി കേസെടുത്തതിനെ ഹൈക്കോടതി ചോദ്യം ചെയ്തു.

പ്രതികള്‍ക്കെതിരെ ഐ പി സി വകുപ്പുകള്‍ ചുമത്താത്തതും മോഷണക്കുറ്റം ചുമത്തിയ 68 കേസുകളില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതും എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. മരം മുറിക്കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് ഹൈക്കോടതി ഇടപെടല്‍. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

Latest