Connect with us

Kerala

ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കല്‍; പുരോഗതി ആരാഞ്ഞ് ഹൈക്കോടതി

Published

|

Last Updated

കൊച്ചി | തിരക്ക് മൂലം പൊതു ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്ന ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിലെ പുരോഗതി ആരാഞ്ഞ് ഹൈക്കോടതി. ഇതു സംബന്ധിച്ച നടപടികള്‍ എന്തായെന്ന് സര്‍ക്കാറിനോട് ചോദിച്ച കോടതി പത്ത് ദിവസത്തിനുളളില്‍ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് ബെവ്‌കോയ്ക്ക് നിര്‍ദേശം നല്‍കി. മദ്യവില്‍പന ശാലകളിലെ തിരക്കുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് നിര്‍ദേശം. കോടതി നിര്‍ദേശമനുസരിച്ച് രണ്ട് ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിച്ചതായും മദ്യവില്‍പന ശാലകളിലെ തിരക്ക് കുറഞ്ഞിട്ടുണ്ടെന്നും ബെവ്‌കോ അറിയിച്ചു.

തൃശൂര്‍ കുറുപ്പംപടിയിലെ ബെവ്‌കോ ഔട്ട്‌ലെറ്റിലെ തിരക്ക് പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ആരോപിച്ചുള്ള ഹരജി പരിഗണിച്ചപ്പോഴായിരുന്നു ഇത്തരം ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനും ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിനും കോടതി നിര്‍ദേശിച്ചത്.

Latest