Connect with us

Ongoing News

ബോക്‌സിംഗില്‍ ലവ്‌ലിനക്ക് വെങ്കലം

Published

|

Last Updated

ടോക്യോ | ഒളിമ്പിക്‌സിലെ 69 കിലോഗ്രാം ബോക്‌സിംഗില്‍ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം. സെമിയില്‍ തുര്‍ക്കിയുടെ ലോകചാമ്പ്യനായ ബുസെനസ് സര്‍മേനിയോട് പൊരുതി തോറ്റു. കടുത്ത പോരോട്ടത്തില്‍ 5-0ത്തിനാണ് തുര്‍ക്കി താരത്തിന്റെ വിജയം. മൂന്ന് റൗണ്ടിലും വ്യക്തമായ ആധിപത്യം തുര്‍ക്കി താരത്തിനായിരുന്നു.

സെമിയില്‍ തോറ്റെങ്കിലും മേരി കോമിന് ശേഷം ബോക്‌സിംഗില്‍ വെങ്കലം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതായി 23കാരിയായ ഈ അസം കാരി മാറി. ലവ്‌ലിനയുടെ വെങ്കലത്തോടെ ടോക്യോയില്‍ രണ്ട് വെങ്കലവും ഒരു വെള്ളിയുമടക്കം ഇന്ത്യ നേടുന്ന മെഡലുകളുടെ എണ്ണം മൂന്നായി. കഴിഞ്ഞ റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് സമാന മെഡലായിരുന്നു ലഭിച്ചത്.

---- facebook comment plugin here -----

Latest