Connect with us

Saudi Arabia

ദമാമില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

Published

|

Last Updated

ദമാം | ദമാമിലുണ്ടായ വാഹനപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു. തലശ്ശേരി പുന്നോല്‍ പാറാല്‍ സ്വദേശി മുഹമ്മദ് അശീലാണ് (43) മരിച്ചത്.

ദമാം -ജുബൈല്‍ ഹൈവേയില്‍ വെച്ച് സ്വദേശിയുടെ വാഹനം ഇദ്ദേഹത്തിന്റെ കാറില്‍ ഇടിച്ചായിരുന്നു അപകടം.അപകടത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നു. ഇദ്ദേഹം സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു

18 വര്‍ഷത്തോളമായി ദമാമിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു .ഭാര്യയും മകളുമുണ്ട്

Latest