Connect with us

Gulf

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യു എ ഇയിലേക്ക് പ്രവേശിക്കുന്നതിന് പുതിയ ഇളവുകള്‍

Published

|

Last Updated

ദുബൈ | ഇന്ത്യ ഉള്‍പ്പെടെയുള്ള ഏതാനും രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യു എ ഇയിലേക്ക് പ്രവേശിക്കുന്നതിന് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചു. യു എ ഇ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍, നാഷണല്‍ അതോറിറ്റി ഫോര്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് എന്നിവയാണ് ആഗസ്റ്റ് അഞ്ച് മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതുക്കിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്.

ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നിവിടങ്ങളില്‍ നിന്നുള്ള, സാധുവായ റസിഡന്‍സി പെര്‍മിറ്റുകളുള്ള മുഴുവന്‍ വാക്‌സിനേഷന്‍ ഡോസുകള്‍ ലഭിക്കുകയും രണ്ടാമത്തെ ഡോസ് ലഭിച്ച് 14 ദിവസം പിന്നിടുകയും രാജ്യത്തെ ഔദ്യോഗിക അധികാരികള്‍ അംഗീകരിച്ച വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ളവര്‍ക്കുമാണ് പ്രവേശനം നല്‍കുക.

– പുതിയ നിയമം 2021 ആഗസ്റ്റ് അഞ്ച് മുതല്‍ പ്രാബല്യത്തില്‍ വരും.

– രണ്ടാമത്തെ വാക്‌സിന്‍ ഡോസ് സ്വീകരിച്ച് 14 ദിവസമെങ്കിലും കഴിഞ്ഞിരിക്കണം.

– യാത്രക്കാര്‍ Q R കോഡ് ഉള്ള വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കൈവശം വയ്ക്കണം.

– 72 മണിക്കൂര്‍ മുമ്പുള്ള പി സി ആര്‍ ടെസ്റ്റ് റിപ്പോര്‍ട്ട് വേണം.

– യാത്രക്ക് മുമ്പ് റാപിഡ് പി സി ആര്‍ ടെസ്റ്റ് നടത്തണം.

– ട്രാന്‍സിറ്റ് യാത്രക്കാരും ഈ പരിധിയില്‍ വരും.

എത്തിച്ചേര്‍ന്നതിന് ശേഷം പി സി ആര്‍ പരിശോധനകള്‍, ക്വാറന്റൈന്‍ എന്നിവയുള്‍പ്പെടെയുള്ള അധികാരികള്‍ നിര്‍ദേശിച്ച മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ എന്നിവ ബാധകമായിരിക്കും.