Connect with us

First Gear

ജൂലൈയിൽ 600 യൂനിറ്റ് ബുക്കിംഗ് സ്വന്തമാക്കി എംജി ഇസെഡ്എസ് ഇവി

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യയില്‍  ഇന്ധന വില ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വന്‍ ഡിമാന്റാണുള്ളത്. എം ജി മോട്ടോറിന്റെ ഇന്ത്യയിലെ ബാറ്ററി -ഇലക്ട്രിക് കാര്‍ ഇസെഡ്എസ് ഇവി നേട്ടങ്ങളുടെ നെറുകയില്‍ എത്തിയിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈ മാസം എംജി ഇസെഡ്എസ് ഇവിക്ക് 600ലധികം ബുക്കിംഗുകളാണ് കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

എംജി സെഡ്എസ് ഇവി ഇന്ത്യയില്‍ ആരംഭിച്ചത് 2020 ജനുവരിയിലാണ്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഔദ്യോഗികമായി കാറിന്റെ ഫെയ്സ്ലിഫ്റ്റ് മോഡലും പുറത്തിറക്കിയിരുന്നു. 20.99 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്-ഷോറൂം വില.

എംജി ഇസെഡ്എസ് ഇവി ഫെയ്സ്ലിഫ്റ്റ് മോഡലില്‍ 419 കിലോമീറ്റര്‍ സര്‍ട്ടിഫൈഡ് റേഞ്ചുള്ള 44.5 കെ ഡബ്ല്യു എച്ച് എച്ച് ടി(ഹൈ-ടെക്) ഇംപ്രൂവ്ഡ് ബാറ്ററിയാണുള്ളത്. പുതിയ ബാറ്ററി പായ്ക്ക് 8.5 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ പ്രാപ്തമാണ്. 350 എന്‍എം ടോര്‍ക്ക്, 143 ബിഎച്ച്പി കരുത്ത് എന്നിവ ഇവിയുടെ സവിശേഷതയാണ്. ഫെയ്സ്ലിഫ്റ്റ് പതിപ്പിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ് 177 എംഎം ആണ്. ബാറ്ററി പായ്ക്കിന് എട്ട് വര്‍ഷത്തെ വാറന്റി, അഞ്ച് വര്‍ഷത്തെ പരിധിയില്ലാത്ത കിലോമീറ്റര്‍ വാറന്റി, 1.50 ലക്ഷം കിലോമീറ്റര്‍ വാറന്റി, അഞ്ച് സൗജന്യ ലേബര്‍ സര്‍വീസ്, അഞ്ച് വര്‍ഷത്തെ റോഡ് സൈഡ് അസിസ്റ്റന്‍സ്, ഫൈവ് വേ ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയും കമ്പനി ഉറപ്പു നല്‍കുന്നു.

എക്സൈറ്റ്, എക്സ്‌ക്ലൂസീവ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് എംജി ഇസെഡ്എസ് ഇവിയുള്ളത്. 8.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍-പാനല്‍ പനോരമിക് സണ്‍റൂഫ്, ലെതര്‍ സീറ്റുകള്‍, ആറ്-തരത്തില്‍ പവര്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, ഹീറ്റഡ് ആന്റ് പവര്‍ ഫോള്‍ഡബിള്‍ ഒആര്‍വിഎം, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഐസ്മാര്‍ട്ട് ഇവി 2.0 എന്നിവയും കാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Latest