Connect with us

Ongoing News

ഹോക്കിയില്‍ ഇന്ത്യ മിന്നിച്ചു; ബ്രിട്ടനെ തകര്‍ത്ത് സെമിയില്‍

Published

|

Last Updated

ടോക്യോ | ഒളിമ്പിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യ സെമിയില്‍. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഗ്രേറ്റ് ബ്രിട്ടനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യയുടെ സെമി പ്രവേശം. ദില്‍പ്രീത് സിംഗ്, ഗുര്‍ജന്ത് സിംഗ്, ഹര്‍ദിക് സിംഗ് എന്നിവരാണ് ഇന്ത്യയുടെ ഗോള്‍ സ്‌കോറര്‍മാര്‍.

1980ലെ മോസ്‌കോ ഒളിമ്പിക്‌സിനു ശേഷം ഇതാദ്യമായാണ് ഇന്ത്യ പുരുഷ വിഭാഗം ഹോക്കിയില്‍ സെമിയില്‍ കടക്കുന്നത്.