Connect with us

Kerala

കാരപ്പാടത്ത് ശ്രുതിയുടെ മരണം കൊലപാതകം; ഭര്‍ത്താവ് തീക്കൊളുത്തി കൊലപ്പെടുത്തി

Published

|

Last Updated

പാലക്കാട് | പാലക്കാട് കാരപ്പാടത്ത് തീപ്പൊള്ളലേറ്റ് മരിച്ച നിലയിലാണ് ശ്രുതിയെ കണ്ടെത്തിയത്. ഭാര്യയെ തീക്കൊളുത്തി കൊല്ലുകയായിരുന്നുവെന്ന് ഭര്‍ത്താവ് ശ്രീജിത്ത് പോലീസിനോട് സമ്മതിച്ചു. മക്കളുടെ മുന്നില്‍ വച്ചാണ് ശ്രീജിത്ത് കൃത്യം നടത്തിയത്. തന്റെ അവിഹിത ബന്ധം ശ്രുതി ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും പ്രതി പോലീസിനോട് പറഞ്ഞു.

നേരത്തെ ആത്മഹത്യാ പ്രേരണക്കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. ജൂണ്‍ 18നായിരുന്നു ശ്രുതിയെ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ശ്രീജിത്ത് ഇപ്പോള്‍ റിമാന്‍ഡിലാണ്. ശ്രുതിയുടെ ബന്ധുക്കളുടെ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്.