Connect with us

Science

ദിശമാറ്റാനുള്ള റോക്കറ്റിന് അപ്രതീക്ഷിത ജ്വലനം; സംഭവം ബഹിരാകാശ നിലയത്തോട് കൂട്ടിച്ചേര്‍ക്കുന്നതിനിടെ

Published

|

Last Updated

ആല്‍ബനി | റഷ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ബഹിരാകാശ ലബോറട്ടറി മൊഡ്യൂളില്‍ ഘടിപ്പിച്ചിരുന്ന ദിശമാറ്റാനുള്ള റോക്കറ്റ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തോട് കൂട്ടിച്ചേര്‍ക്കാനുള്ള ശ്രമത്തിനിടെ അപ്രതീക്ഷിതമായി ജ്വലനം സംഭവിച്ചതായി നാസ അറിയിച്ചു. ഇതേ തുടര്‍ന്ന് രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ ദിശ മാറുകയും ഭൂമിയില്‍ നിന്നുള്ള ബന്ധം പൂര്‍ണമായി വിച്ഛേദിക്കപ്പെടുകയും ചെയ്തു. 11 മിനുട്ടിന് ശേഷമാണ് ബന്ധം വീണ്ടെടുക്കാന്‍ നാസയുടെ സെന്ററിന് കഴിഞ്ഞത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ മൂന്നോ നാലോ തവണ മാത്രമാണ് ഇത്തരത്തിലുള്ള പ്രതിഭാസം ഉണ്ടായിട്ടുള്ളത്.

മണിക്കൂറുകള്‍ നീണ്ട പരിശോധനയ്ക്കുശേഷം ബഹിരാകാശ നിലയത്തിന് കേടുപാടുകള്‍ പറ്റിയിട്ടില്ലെന്നും സഞ്ചാരികള്‍ സുരക്ഷിതരാണെന്നും നാസ വ്യക്തമാക്കി. സംഭവത്തില്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയും, റഷ്യന്‍ ഏജന്‍സി റോസ്‌കോസ്‌മോസും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് റഷ്യക്കാരും മൂന്ന് അമേരിക്കക്കാരും ഒരു ജപ്പാന്‍കാരനും ഒരു യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി യാത്രികനുമാണ് നിലവില്‍ ബഹിരാകാശ നിലയത്തിലുള്ളത്.

Latest