National
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വാര്‍ഷികാഘോഷത്തില്‍ യെച്ചൂരിയും രാജയും

ന്യൂഡല്‍ഹി | ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സി പി ഐ ജനറല്‍സെക്രട്ടറി ഡി രാജയും. ചൈനീസ് എംബസി ഡല്‍ഹിയില്‍ നടത്തിയ പരിപാടിയിലാണ് ഇരുവരും വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുത്തത്.
ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കവുംഈ വിഷയങ്ങളുമായി ബന്ധപ്പെടുത്തി കാണേണ്ടതില്ലെന്ന് ഇടത് നേതാക്കള്‍ പഞ്ഞു.
ക്ഷണപ്രകാരമാണ് ആഘോഷ ചടങ്ങില്‍ പങ്കെടുത്തത്. ഇന്ത്യന്‍ സര്‍ക്കാര്‍പോലും ശതാബ്ദി ആഘോഷങ്ങള്‍ക്ക് ആശംസ അറിയിച്ചിരുന്നെന്നും ഇടത് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
---- facebook comment plugin here -----