Connect with us

Covid19

വാക്‌സീന്‍ സ്വീകരിച്ച്  ഇംഗ്ലണ്ടില്‍ എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ വേണ്ട; ഇന്ത്യ റെഡ് ലിസ്റ്റില്‍ തന്നെ

Published

|

Last Updated

ലണ്ടന്‍ | വാക്സീന്‍ സ്വീകരിച്ച ശേഷം യു എസ്, യൂറോപ്യന്‍ യൂണിയന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് യു കെയിലേക്ക് വരുന്ന യാത്രക്കാര്‍ക്കുള്ള നിര്‍ബന്ധിത ക്വാറന്റൈന്‍ ഒഴിവാക്കി. അതേസമയം, ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ റെഡ് ലിസ്റ്റില്‍ തന്നെയാണ്.

രണ്ട് ഡോസ് പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ടെങ്കിലും ഫ്രാന്‍സ്, ഇന്ത്യ എന്നീ രാജ്യങ്ങളിലുള്ളവര്‍ യു കെയിലെത്തിയാല്‍ 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണം. ആഗസ്റ്റ് രണ്ടിന് പുലര്‍ച്ചെ നാല് മണി മുതല്‍ യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയോ യു എസോ അംഗീകരിച്ച വാക്‌സീൻ എടുത്തവര്‍ക്ക് ക്വാറന്റൈനില്ലാതെ ഇംഗ്ലണ്ടിലേക്ക് പോകാം.

അന്താരാഷ്ട്ര യാത്രാ സംവിധാനത്തിലും ഇന്ത്യ റെഡ് ലിസ്റ്റിലാണുള്ളത്. ഇന്ത്യയില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് വിമാന സര്‍വീസുകളുമില്ല. ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റാ വകഭേദം യു കെയില്‍ കൂടുതല്‍ വ്യാപനമുള്ള വൈറസായാണ് റിപ്പോര്‍ട്ട് ചെയ്തത്.

Latest