Connect with us

Gulf

നീറ്റ് പരീക്ഷക്ക് റിയാദിൽ കേന്ദ്രം അനുവദിക്കണമെന്ന് ഐ സി എഫ്

Published

|

Last Updated

റിയാദ് | ആഗോളതലത്തിൽ കൊവിഡ് മഹാമാരി പടർന്ന് പിടിച്ചതിനാൽ ഗൾഫ്  മേഖലയിൽ നിന്ന് നാട്ടിലേക്കും തിരിച്ചുമുള്ള യാത്രാക്ലേശം നിലനിൽക്കുന്ന സാഹചര്യത്തിൽ സഊദി  തലസ്ഥാനമായ റിയാദിൽ നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ( ഐ സി എഫ്)  കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. നിലവിൽ സഊദിയിൽ  ആയിരത്തിലധികം വിദ്യാർഥികളാണ് നീറ്റ് പരീക്ഷക്കായി കാത്തിരിക്കുന്നത്.

ഗൾഫിലെ ഏറ്റവും അധികം പരീക്ഷാർഥികളുള്ള രാജ്യം എന്ന നിലയിൽ സഊദിയിൽ പരീക്ഷാ കേന്ദ്രം അനുവദിക്കേണ്ടത് അനിവാര്യമാണെന്നും നിരവധി വിദ്യാർത്ഥികളുടെ ഭാവിയെ സാരമായി ബാധിക്കുന്ന വിഷയമായതിനാൽ അടിയന്തരമായി പരിഹാരം കാണമെന്നും അഭ്യർഥിച്ചു.

മുൻകാലങ്ങളിൽ അനായാസം നാട്ടിൽപോയി പരീക്ഷ എഴുതി തിരിച്ചു വരുന്നത് പതിവായിരുന്നെങ്കിലും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ  നാട്ടിൽനിന്ന് തിരിച്ചുള്ള യാത്ര തീർത്തും ശ്രമകരമാണ്. ആയതിനാൽ സഊദിയിൽ നിന്നുള്ള ഭൂരിഭാഗം വിദ്യാർഥികൾക്കും നീറ്റ് പരീക്ഷക്കുള്ള അവസരം നഷ്ടമാകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ഇടപെടണമെന്നും ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദിന്‌ സമർപ്പിച്ച നിവേദനത്തിൽ പറയുന്നു. ഇടപെടൽ നടത്താൻ കേരള സർക്കാറിനോടും കേരളത്തിൽ നിന്നുള്ള എം പിമാരോടും അഭ്യർഥിച്ചിട്ടുണ്ട്. ലുഖ്മാൻ പാഴൂർ, അഷ്‌റഫ് ഓച്ചിറ, ബഷീർ മിസ്ബാഹി, അബ്ദുൽ ഖാദർ പള്ളിപ്പറന്പ്, അബ്ദുൽ റസാഖ് വയൽക്കര പ്രസംഗിച്ചു.