Connect with us

Ongoing News

ബാഡ്മിന്റണ്‍: ഗ്രൂപ്പിലെ അവസാന മത്സരം ജയിച്ചിട്ടും ഇന്ത്യന്‍ സഖ്യം പുറത്ത്

Published

|

Last Updated

ടോക്യോ | ഒളിമ്പിക്‌സ് ബാഡ്മിന്റണ്‍ പുരുഷ വിഭാഗം ഗ്രൂപ്പ് എ യിലെ അവസാന മത്സരത്തില്‍ ജയിച്ചിട്ടും ക്വാര്‍ട്ടര്‍ കാണാതെ ഇന്ത്യന്‍ സഖ്യം പുറത്ത്. ചിരാഗ് ഷെട്ടി- സത്വിക്സായ്രാജ് രങ്കിറഡ്ഡി സഖ്യമാണ് പുറത്തായത്.
ലോക പത്താം റാങ്കിലുള്ള ഇന്ത്യന്‍ സഖ്യം 18-ാമതുള്ള ബ്രിട്ടന്റെ ബെന്‍ ലെയ്ന്‍ സീന്‍ വെന്‍ഡി സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-17, 21-19.

ഗ്രൂപ്പ് എയില്‍ മൂന്നാമതായി മാത്രമാണ് ഇവര്‍ക്ക് ഗ്രൂപ്പ് ഘട്ടം പൂര്‍ത്തിയാക്കാനായത്. അതിനാലാണ് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടാന്‍ കഴിയാതെ പോയത്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് മാത്രമാണ് ക്വാര്‍ട്ടര്‍ യോഗ്യത ലഭിക്കുക.