Kerala
വാളയാര്‍ ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്; കണക്കില്‍പ്പെടാത്ത 11,975 രൂപ പിടിച്ചെടുത്തു
		
      																					
              
              
            പാലക്കാട് | വാളയാര്‍ ചെക്ക് പോസ്റ്റില്‍ കണക്കില്‍പ്പെടാത്ത 11,975 രൂപ പിടിച്ചെടുത്തു. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ റെയ്ഡിലാണ് പണം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് വിജിലന്‍സ് ഇന്‍സ്പെക്ടര്‍ കെ എം പ്രവീണ്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.
ഇന്നലെ രാത്രി 10 മുതല്‍ ചെക്ക് പോസ്റ്റും പരിസരവും വിജിലന്‍സിന്റെ നീരിക്ഷണത്തിലായിരുന്നു. സംഭവത്തില്‍ എട്ട് മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          



