Connect with us

International

ലോകത്തെ കൊവിഡ് കേസുകള്‍ 19.53 കോടി പിന്നിട്ടു

Published

|

Last Updated

ന്യൂയോര്‍ക്ക് | കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് സ്ഥിരീകരിച്ചത് നാല് ലക്ഷത്തിലേറെ കൊവിഡ് കേസുകള്‍. ഇതോടെ ആകെ കേസുകള്‍ പത്തൊന്‍പത് കോടി അന്‍പത്തിമൂന്ന് ലക്ഷം പിന്നിട്ടു. മരണസംഖ്യ 41.82 ലക്ഷമായി ഉയര്‍ന്നു. നിലവില്‍ ഒരു കോടി നാല്‍പത് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.

ലോകത്ത് ഏറ്റവും കൂടുതല്‍ കേസുകളുള്ള അമേരിക്കയില്‍ മൂന്ന് കോടി അന്‍പത്തിരണ്ട് ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 6.26 ലക്ഷം പേര്‍ മരിച്ചു. രണ്ട് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം പേര്‍ രോഗമുക്തി നേടി. ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 39,361 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി പതിനാല് ലക്ഷം കടന്നു.

 

 

Latest