Connect with us

National

പെഗാസസിനെ ഹിരോഷിമയിലെ ബോംബിനോട് ഉപമിച്ച് സഞ്ജയ് റാവത്

Published

|

Last Updated

മുംബൈ | വിവാദ ഇസ്‌റാഈലി ചാര സോഫ്റ്റ്വെയര്‍ പെഗാസസിനെ ഹിരോഷിമയില്‍ വര്‍ഷിച്ച ബോംബിനോട് ഉപമിച്ച് ശിവസേനാ എം പി സഞ്ജയ് റാവത്. ഹിരോഷിമയില്‍ അണുബോംബ് ആളുകളുടെ ജീവനെടുത്തെങ്കില്‍, പെഗാസസ് സ്വാതന്ത്ര്യത്തെയാണ് കൊന്നതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയക്കാരുടേയും മാധ്യമ പ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്താന്‍ ആരാണ് പണം മുടക്കിയതെന്ന് അദ്ദേഹം ചോദിച്ചു. പുതിയ സാങ്കേതിക വിദ്യ നമ്മളെ അടിമത്തത്തിലേക്ക് കൊണ്ടുപോയെന്നും അദ്ദേഹം ശിവസേനയുടെ മുഖപത്രമായ സാമ്നയിലെ തന്റെ പ്രതിവാര ലേഖനത്തില്‍ അഭിപ്രായപ്പെട്ടു.
രാഷ്ട്രീയക്കാരും വ്യവസായികളും സാമൂഹിക പ്രവര്‍ത്തകരും ചാരവൃത്തിയുടെ ഭയത്തിലായിരിക്കുകയാണെന്നും ജുഡീഷ്യറിയും മാധ്യമങ്ങളും വരെ ആ നിഴലിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യ തലസ്ഥാനത്തു നിന്നും സ്വാതന്ത്ര്യത്തിന്റെ അന്തരീക്ഷം കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ നഷ്ടമായ സ്ഥിതിയാണ്. എന്‍ എസ് ഒ ഗ്രൂപ്പ് പെഗാസസിനായി വര്‍ഷം 60 കോടിയാണ് ലൈസന്‍സ് ഫീയായി ചുമത്തുന്നതെന്ന് മാധ്യമ വാര്‍ത്തകളെ ഉദ്ധരിച്ച് സഞ്ജയ് റാവത് പറഞ്ഞു. അത്തരത്തില്‍ നേടുന്ന ഒരു ലൈസന്‍സ് കൊണ്ട് 50 ഫോണുകള്‍ ചോര്‍ത്താമെന്നും 300 ഫോണുകള്‍ ചോര്‍ത്തണമെങ്കില്‍ അത്തരം ആറോ ഏഴോ ലൈസന്‍സ് ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്‍ എസ് ഒ സോഫ്റ്റ്വെയര്‍ സര്‍ക്കാറുകള്‍ക്ക് മാത്രമാണ് വില്‍ക്കുന്നത്. അങ്ങനെയെങ്കില്‍ ഇന്ത്യ ഈ സോഫ്റ്റ്വെയറിനായി 300 കോടിയെങ്കിലും ചെലവാക്കിയിരിക്കാമെന്നും ചാരവൃത്തിക്കായി മാത്രം ഇത്രയും തുക വകമാറ്റാനുള്ള സാഹചര്യം രാജ്യത്തുണ്ടോ എന്നും ശിവസേനാ എം പി ചോദിച്ചു.

---- facebook comment plugin here -----

Latest