Connect with us

International

രക്ഷകനായി ശ്രീജേഷ്; പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് വിജയത്തുടക്കം

Published

|

Last Updated

ടോക്യോ | ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യന്‍ പുരുഷ ടീമിന് ജയം. ഇന്ത്യ 3-2ന് ന്യൂസിലന്‍ഡിനെ തോല്‍പിച്ചാണ് വിജയത്തുടക്കം കുറിച്ചത്. മലയാളി ഗോളി പി ആര്‍ ശ്രീജേഷാണ് ഇന്ത്യക്ക് രക്ഷകനായത്. ഹര്‍മന്‍പ്രീത് സിംഗ് ഇരട്ട ഗോള്‍ നേടി. രുപീന്ദര്‍ പാല്‍ സിംഗാണ് മറ്റൊരു സ്‌കോറര്‍. വനിതാ ഹോക്കിയില്‍ ഇന്ത്യ വൈകിട്ട് 5.15ന് ലോക ഒന്നാം നമ്പര്‍ ടീമായ ഹോളണ്ടിനെ നേരിടും.

പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ സൗരഭ് ചൗധരിയും അഭിഷേക് വര്‍മയും ഇന്ന് ഇറങ്ങും. യോഗ്യതാ റൗണ്ട് രാവിലെ 9.30നാണ്. 12 മണിക്കാണ് ഫൈനല്‍. ഭാരോദ്വഹനത്തില്‍ മീരാബായി ചാനുവിന് ഫൈനലുണ്ട്. രാവിലെ 10.20ന് ഫൈനല്‍ തുടങ്ങും.ഒളിംപിക്സ് അമ്പെയ്ത്തില്‍ ഇന്ത്യ ക്വാര്‍ട്ടറിലെത്തി. മിക്സഡ് ടീം ഇനത്തില്‍ ദീപിക കുമാരി-പ്രവീണ്‍ ജാദവ് സഖ്യമാണ് ക്വാര്‍ട്ടറിലെത്തിയത്. പ്രീ ക്വാര്‍ട്ടറില്‍ ചൈനീസ് തായ്പേയ് സഖ്യത്തെ തോല്‍പ്പിച്ചു. രാവിലെ 11ന് തുടങ്ങുന്ന ക്വാര്‍ട്ടറില്‍ ഇന്ത്യ കൊറിയയെ നേരിടും

---- facebook comment plugin here -----

Latest