Kerala
വികസന ഫണ്ട് തട്ടിയവരില്‍ നിന്ന് മുഴുവന്‍ തുകയും ഈടാക്കണം: എസ് സി എസ് ടി കമ്മീഷന്‍
തിരുവനന്തപുരം | പട്ടിക ജാതി-പട്ടിക വര്‍ഗ വികസന ഫണ്ട് തട്ടിയ കേസില്‍ ബന്ധപ്പെട്ടവരില്‍ നിന്ന് മുഴുവന്‍ തുകയും ഈടാക്കണമെന്ന് എസ് സി എസ് ടി കമ്മീഷന്‍. തട്ടിപ്പ് നടന്ന കേസുകളില്‍ ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് ഉടന്‍ നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. പണം അനുവദിക്കാന്‍ ഓഫീസ് മേധാവിക്ക് മാത്രം അധികാരം നല്‍കണം. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ആനുകൂല്യങ്ങളെക്കുറിച്ച് പരിശോധിക്കുകയും വേണം.
എസ് സി എസ് ടി വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് പഠനമുറി നിര്‍മിക്കുന്നതിനും വിവാഹ സഹായത്തിനുമുള്ള ഗ്രാന്റിലാണ് തട്ടിപ്പ് നടത്തിയത്.







