Ongoing News
ലോക്ക്ഡൗണിലും സുരക്ഷ; ഒരു ദിവസം 46 ലക്ഷം ചെലവിട്ട് സുക്കര്‍ബര്‍ഗ്

സിലിക്കന്‍വാലി | ലോക്ക്ഡൗണിലും പ്രമുഖ ബിസിനസുകാരുടെ സുരക്ഷയ്ക്ക് ചെലവിടുന്നത് ഭീമമായ തുക. ഭീഷണി സന്ദേശങ്ങള്‍, ഹാക്കിങ് തുടങ്ങിയ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇവര്‍ ഏജന്‍സികള്‍ക്ക് പണം നല്‍കി സുരക്ഷ ഉറപ്പുവരുത്തുന്നത്. ഫേസ് ബുക്ക് സിഇഒ. മാര്‍ക്ക് സുക്കര്‍ബര്‍ഗാണ് ഏജന്‍സികള്‍ക്ക് പണം നല്‍കുന്നതില്‍ മുമ്പന്തിയില്‍ നില്‍ക്കുന്നത്. 2019 ല്‍ 152 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. 2020 ല്‍ 171 കോടിയും. കണക്കുകള്‍ പ്രകാരം ഒരു ദിവസം 46 ലക്ഷം രൂപ സ്വന്തം സുരക്ഷയ്ക്കുവേണ്ടി അദ്ദേഹം ചെലവിടുന്നുണ്ടെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.
ഫേസ് ബുക്ക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഷെറില്‍ സാന്‍ഡ്ബര്‍ഗും ഗൂഗിള്‍ സിഇഒ. സുന്ദര്‍ പിച്ചൈയും രണ്ടാം സ്ഥാനം പങ്കിടുന്നു. യഥാക്രമം 56ഉം 40ഉം കോടി രൂപയിലധികമാണ് ഇവര്‍ ചെലവിടുന്നത്. മൂന്നാം സ്ഥാനത്ത് 15 കോടിക്കുമേല്‍ ചെലവഴിക്കുന്ന ലിഫ്റ്റ് കമ്പനിയുടെ ജോണ്‍ സിമ്മറാണ്. 13 കോടിയോളം ചെലവിടുന്ന ഒറാക്കിളിലെ ലാറി എലിസണ്‍, 12 കോടിക്ക് മേല്‍ ചെലവിടുന്ന സ്നാപ്പിന്റെ ഇവാന്‍ സ്പീജല്‍ എന്നിവരാണ് തുടര്‍ സ്ഥാനങ്ങളിലുള്ളത്.