Connect with us

Gulf

നീറ്റ് പരീക്ഷക്ക് ദുബൈയിലും കുവൈത്തിലും പരീക്ഷാകേന്ദ്രം; ഐ സി എഫ് സ്വാഗതം ചെയ്തു

Published

|

Last Updated

അബുദാബി | ഗൾഫിൽ നിന്ന് നീറ്റ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തവർക്ക് പ്രയോജനപ്പെടുംവിധത്തിൽ ദുബൈയിലും കുവൈത്തിലും പരീക്ഷാകേന്ദ്രം അനുവദിച്ചതിനെ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) ഗൾഫ് കൗൺസിൽ സ്വാഗതംചെയ്തു.

ഗൾഫിൽ പരീക്ഷാകേന്ദ്രം അനുവദിച്ചുകിട്ടാൻ ഐ സി എഫ് കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു. വിവിധ ഗൾഫ് രാജ്യങ്ങളിലെ ആയിരക്കണക്കിന് വിദ്യാർഥികൾക്കു പുതിയ കേന്ദ്രത്തിന്റെ ഗുണം ലഭിക്കും.

ഇതിനു മുൻകൈ എടുത്ത എല്ലാവരെയും അഭിനന്ദിക്കുന്നതായി ഐ സി എഫ് വ്യക്തമാക്കി.