Connect with us

National

സമരം നടത്തുന്ന കര്‍ഷകര്‍ തെമ്മാടികളെന്ന് കേന്ദ്രമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി |  ഡല്‍ഹിയില്‍ സമരം നടത്തുന്ന കര്‍ഷകര്‍ക്കെതിരെ വെറുപ്പുളവാക്കുന്ന പരാമര്‍ശം നടത്തി കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. സമരം ചെയ്യുന്നത് കര്‍ഷകരല്ല, തെമ്മാടികളാണെന്ന് മീനാക്ഷി ലേഖി പറഞ്ഞു. ഡല്‍ഹി ജന്തര്‍ മന്തറില്‍ നടന്ന സമരത്തിനിടെ മാധ്യമ പ്രവര്‍ത്തകനുനേരെ ആക്രമണമുണ്ടായ സംഭവത്തിലാണ് പ്രതികരണം.

സമരം നടത്തുകയല്ല, കുറ്റകൃത്യം നടത്തുകയാണ് അവര്‍ ചെയ്യുന്നത്. പ്രതിപക്ഷമാണ് അവക്ക് പ്രചാരണം നല്‍കുന്നത്. അവര്‍ കര്‍ഷകരല്ല, തെമ്മാടികളാണ്. കുറ്റകൃത്യങ്ങളാണ് അവര്‍ ചെയ്യുന്നത്. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷം പ്രചാരണം നല്‍കുകയാണെന്നും മീനാക്ഷി ലേഖി പറഞ്ഞു.

എന്നാല്‍ മന്ത്രി നടത്തിയ പരാമര്‍ശത്തിനെതിരെ വിമര്‍ശവുമായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് രംഗത്തെത്തി. കര്‍ഷകര്‍ അന്നദാതാക്കളാണെന്നും തെമ്മാടികളെന്ന് വിളിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയാണ് കര്‍ഷക സംഘടനകള്‍ മാസങ്ങളായി ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ പ്രക്ഷോഭം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.