Connect with us

Gulf

ഹാജിമാര്‍ പൂര്‍ണ സംതൃപ്തിയില്‍; ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇന്ന് പരിസമാപ്തി

Published

|

Last Updated

മിന | മിനായില്‍ താമസിക്കുന്ന ഹാജിമാര്‍ മൂന്നാം ദിവസത്തെ ജംറയിലെ കല്ലേറ് കര്‍മം പൂര്‍ത്തിയാക്കി സൂര്യാസ്തമയത്തിന് മുമ്പായി മിനയോട് വിട ചൊല്ലും. ഇതോടെ ഖലീലുല്ലാഹി ഇബ്‌റാഹീം നബി (അ)യുടെയും കുടുംബത്തിന്റെയും ത്യാഗോജ്ജ്വല ചരിത്രത്തിന്റെ ഓര്‍മകള്‍ ഒരിക്കല്‍ കൂടി പുതുക്കി ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മത്തിന് പരിസമാപ്തിയാകും. മിനയില്‍ നിന്നും ഹറമിലെത്തുന്ന തീര്‍ഥാടകര്‍ ഉംറയും വിടവാങ്ങല്‍ ത്വവാഫും നിര്‍വഹിച്ചാണ് പുണ്യ ഭൂമിയോട് വിട പറയുക.

ഹജ്ജിന് മുന്നോടിയായി പ്രവാചക നഗരിയായ മദീനയിലെ മസ്ജിദ് നബവിയിലും, റൗളാ ശരീഫിലും സന്ദര്‍ശനം പൂര്‍ത്തിയാക്കാത്തവര്‍ മദീനയിലേക്ക് യാത്ര തിരിക്കും. കൊവിഡിന്റെ ഭാഗമായുള്ള ആരോഗ്യ സുരക്ഷയുടെ പശ്ചാത്തലത്തില്‍ സഊദിയില്‍ കഴിയുന്ന 60,000 പേര്‍ക്കായിരുന്നു ഈ വര്‍ഷം ഹജ്ജിന് അവസരം ലഭിച്ചത്.

സിറാജ് പ്രതിനിധി, ദമാം

Latest