Connect with us

National

ജമ്മുവില്‍ വീണ്ടും ഡ്രോണ്‍ കണ്ടെത്തി

Published

|

Last Updated

ജമ്മു |  വ്യോമസേനാത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം നടന്ന് ആഴ്ചകള്‍ക്ക് ശേഷം ജമ്മുവില്‍ വീണ്ടും ഡ്രോണ്‍ കണ്ടെത്തി. ജമ്മുവിലെ സത്വാരിയില്‍ സൈനിക ക്യാമ്പിന് സമീപം പുലര്‍ച്ചെ 4.05 ഓടെയാണ് ഡ്രോണ്‍ കണ്ടെത്തിയത്.

ജൂണ്‍ 27 നായിരുന്നു ജമ്മുവിലെ ഇന്ത്യന്‍ വ്യോമസേനാത്താവളത്തില്‍ ഡ്രോണ്‍ അക്രമണമുണ്ടായത്. സ്ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണുകളാണ് അക്രമണം നടത്തിയത്. സംഭവത്തില്‍ രണ്ട് സൈനികര്‍ക്ക് പരുക്കേറ്റിരുന്നു. ഇതിന് പിന്നാലെ സ്ഥിതി വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ നേതൃത്ത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു.

തീവ്രവാദ സംഘടനകള്‍ ഡ്രോണ്‍ ഉപയോഗിക്കുന്നത് രാജ്യത്തിന്റെ സുരക്ഷക്ക് പുതിയ ഭീഷണിയാവുകയാണെന്ന് ജമ്മു കാശ്മീര്‍ ഡി ജി പി ദില്‍ബാഗ് സിംഗ് അറിയിച്ചു. മുമ്പ് ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ കറന്‍സിയും ആയുധങ്ങളും എത്തിക്കാന്‍ ഡ്രോണ്‍ ഉപയോഗിച്ചിരുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നെന്നും ആദ്ദേഹം അറിയിച്ചു. പുതിയ വെല്ലുവിളി നേരിടാന്‍ കൂടുതല്‍ നടപടികള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വ്യോമത്താവളത്തില്‍ അക്രമണമുണ്ടായ അതേ ദിവസം, ഡ്രോണ്‍ വഴി എത്തിയ ആറു കിലോയോളം സ്ഫോടകവസ്തുക്കള്‍ സ്വീകരിച്ച ഒരാളെ അറസ്റ്റ് ചെയ്തിരുന്നതായും ഡി ജി പി അറിയിച്ചു

Latest