Connect with us

National

രാജ്യത്ത് ഇതുവരെ 45,432 പേര്‍ക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചു; 4252 പേര്‍ മരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി |  രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് അര ലക്ഷത്തോളം ബ്ലാക്ക് ഫംഗസ് കേസുകള്‍ . ജൂലായ് 15 വരെയുള്ള കണക്ക് പ്രകാരം 45,432 കേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടാം തരംഗത്തിലാണ് പേര്‍ രോഗബാധിതരായത്. 21,085 പേര്‍ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിലാണ്. 4252 പേര്‍ ബ്ലാക്ക് ഫംഗസ് രോഗം മൂലം മരിച്ചു.

രോഗബാധിരായവരില്‍ 84.4 ശതമാനം പേരും മുന്‍പ് കൊവിഡ് ബാധിതരായവരാണ്. മറ്റ് രോഗങ്ങള്‍ ഏറെ അലട്ടുന്നവരിലാണ് ബ്ലാക്ക് ഫംഗസ് ഏറെയും പിടിമുറുക്കുന്നത്. പ്രമേഹം, കാന്‍സര്‍ മുതലായ രോഗങ്ങള്‍ ഉള്ളവരില്‍ രോഗം സങ്കീര്‍ണമാക്കാനുള്ള സാധ്യത ഏറെയാണ്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരാണ് കൂടുതലും മ്യൂക്കോര്‍മൈക്കോസിസ് എന്നറിയപ്പെടുന്ന ബ്ലാക്ക് ഫംഗസിന് ഇരയാകുന്നത്. രാജ്യത്ത് ഗുജറാത്തിലാണ് ആദ്യം രോഗം റിപ്പോര്‍ട്ട് ചെയ്തത്.

Latest