Connect with us

Kerala

പന്തീരങ്കാവ് യുഎപിഎ കേസ്: നാലാം പ്രതിക്കെതിരെ എന്‍ഐഎ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു

Published

|

Last Updated

കൊച്ചി | പന്തീരാങ്കാവ് യുഎപിഎ കേസില്‍ എന്‍ഐഎ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. നാലാം പ്രതി വിജിത്ത് വിജയനെതിരെയാണ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. വിജിത്ത് വിജയന്‍ മാവോയിസ്റ്റ് സംഘടനകളിലെ സജീവ പങ്കാളിയാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. മാവോയിസ്റ്റ് രേഖകള്‍ വിവര്‍ത്തനം ചെയ്യുന്നതിനും നിരോധിത സംഘടനയിലേക്ക് ആളുകളെ ചേര്‍ക്കുന്നതിനും ഇയാള്‍ വലിയ പങ്ക് വഹിച്ചു.അലന്‍ ശുഹൈബിനെ സംഘടനയില്‍ ചേരാന്‍ പ്രേരിപ്പിച്ചതും റിക്രൂട്ട് ചെയ്തതും ഇയാള്‍ ആണെന്നും കുറ്റപത്രത്തില്‍ ഉണ്ട്.

കഴിഞ്ഞ സെപ്തംബറില്‍ അലന്‍ ശുഹൈബിനും, താഹ ഫസലിനും വിചാരണക്കോടതി ജാമ്യം നല്‍കിയിരുന്നു. എന്നാല്‍, ഇക്കഴിഞ്ഞ ജനുവരിയില്‍ ഹൈക്കോടതി താഹ ഫസലിന്റെ ജാമ്യം റദ്ദാക്കി.

Latest