Connect with us

Covid19

സംസ്ഥാനത്ത് നിയന്ത്രണങ്ങളിൽ ഇളവുകളില്ല; വാരാന്ത്യ ലോക്ക്ഡൗൺ തുടരും

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ പുതിയ ഇളവുകളൊന്നുമില്ല. നിലവിലെ നിയന്ത്രണങ്ങള്‍ ഒരാഴ്ചകൂടി അതേപടി തുടരും. വാരാന്ത്യ ലോക്ഡൗണ്‍ തുടരാനും ഉന്നതതല യോഗത്തിൽ തീരുമാനമായി. സംസ്ഥാനം നൽകിയ മൂന്ന് ദിവസത്തെ പ്രത്യേക ഇളവുകളെ ഇന്ന് സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ച പശ്ചാത്തലത്തിൽ കൂടിയാണ് ഈ തീരുമാനം.

മൂന്ന് ദിവസത്തെ പ്രത്യേക ഇളവുകള്‍ ഇന്ന് അവസാനിക്കും. നാളെ മുതല്‍ നേരത്തേയുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ തുടരും. നേരത്തേ വാരാന്ത്യ ലോക്ക്ഡൗൺ ഒഴിവാക്കാമെന്ന നിലപാടിൽ സർക്കാർ എത്തിയിരുന്നു.