Connect with us

National

കൊവിഡ് വിഷയത്തില്‍ പാര്‍ലിമെന്റ് അനക്സിലെ പ്രധാനമന്ത്രിയുടെ യോഗം ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ കൊവിഡ്- 19 വ്യാപനം സംബന്ധിച്ച് പാര്‍ലിമെന്റംഗങ്ങളെ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസും ശിരോമണി അകാലി ദളും പങ്കെടുക്കില്ല. ഇരുസഭകളിലെയും അംഗങ്ങളെ വിളിച്ച് ഇന്നാണ് പാര്‍ലിമെന്റ് ഹൗസ് അനക്‌സില്‍ വെച്ച് പ്രധാനമന്ത്രി കൊവിഡ് വിഷയത്തില്‍ ചര്‍ച്ച നടത്തുന്നത്.

സഭയിലാണ് ഈ വിഷയം ആദ്യം ചര്‍ച്ച ചെയ്യേണ്ടതെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. കൊവിഡ് വിഷയത്തില്‍ പ്രധാനമന്ത്രിയുടെ അവതരണം ആദ്യം നടക്കേണ്ടത് പാര്‍ലിമെന്റിന്റെ ഇരുസഭകളിലുമാണ്. സ്വന്തം മണ്ഡലങ്ങളിലെ കൊവിഡ് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എം പിമാരെ അനുവദിക്കണമെന്നും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ പറഞ്ഞു.

ദീര്‍ഘകാലമായി കര്‍ഷകര്‍ നടത്തുന്ന സമരത്തിന്റെ പശ്ചാത്തലത്തിലാണ് ശിരോമണി അകാലി ദള്‍ യോഗം ബഹിഷ്‌കരിക്കുന്നത്. കര്‍ഷക വിഷയത്തില്‍ ചര്‍ച്ച ചെയ്യാന്‍ യോഗം വിളിക്കുകയാണെങ്കില്‍ മാത്രമേ പങ്കെടുക്കൂവെന്നും മുന്‍ എന്‍ ഡി എ സഖ്യകക്ഷിയായ എസ് എ ഡി പറഞ്ഞു.