Connect with us

National

തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മണിപ്പൂരില്‍ കോണ്‍ഗ്രസ് പിളര്‍ന്നു

Published

|

Last Updated

ഇംഫാല്‍ |  അടുത്ത വര്‍ഷം ആദ്യം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണിപ്പൂരില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. പി സി സി അധ്യക്ഷനും എം എല്‍ എയുമായ ഗോവിന്ദാസിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടിവിട്ടു. എട്ട് എം എല്‍ എമാരെ ഒപ്പം നിര്‍ത്തി ഗോവിന്ദാസ് ബി ജെ പിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ആറ് തവണ തുടര്‍ച്ചയായി ബിഷ്ണുപൂര്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ച് എം എല്‍ എയായതാണ് ഗോവിന്ദാസ്.
മുന്‍ മന്ത്രിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ ഗോവിന്ദാസ് കൊന്ദോജം കഴിഞ്ഞ ഡിസംബറിലാണ് പി സി സി അധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്.

മണിപ്പൂരില്‍ അറുപതംഗ നിയമസഭയില്‍ 36 അംഗങ്ങളുടെ പിന്‍ബലത്തോടെ എന്‍ ഡി എയാണ ഭരിക്കുന്നത്. 21 എം എല്‍ എമാരുണ്ടായിരുന്ന ബി ജെ പി പ്രാദേശിക പാര്‍ട്ടികളുടെ പിന്‍ബലത്തോടെയാണ് ഭരിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് ഒരു വിഭാഗത്തെ ലഭിക്കുന്നതോടെ അടുത്ത തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് കാര്യങ്ങള്‍ എളുപ്പമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Latest