Connect with us

International

ബ്രിട്ടനില്‍ നോറോ വൈറസ്; രോഗം സ്ഥിരീകരിച്ചത് 154 പേര്‍ക്ക്

Published

|

Last Updated

ലണ്ടന്‍ | ബ്രിട്ടനില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് തൊട്ടുപിന്നാലെയാണ് നോറോ വൈറസ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 154 ആളുകള്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. കൊവിഡിന് സമാനമായ തീവ്രതയുള്ള വൈറസാണ് നോറോ എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ നോറോ വൈറസ് ഇത്രയധികം ആളുകള്‍ക്ക് ബാധിക്കുന്നത് ഇതാദ്യമായാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. വയറിളക്കവും ഛര്‍ദ്ദിയുമാണ് രോഗലക്ഷണം.

ഒരു രോഗിക്ക് കോടിക്കണക്കിന് വൈറസിനെ പുറന്തള്ളാന്‍ സാധിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. രോഗ വ്യാപനത്തിന് വൈറസിന്റെ ചെറിയ അംശം മതി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നോറോ വൈറസ് വലിയ ഭീഷണിയായാണ് വിദഗ്ധര്‍ കരുതുന്നത്. രോഗിയുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് നോറോ വൈറസ് പകരുക. നോറോ വൈറസ് ബാധയുള്ളവര്‍ സ്പര്‍ശിച്ച ഭക്ഷണം കഴിക്കുന്നവര്‍ക്കും രോഗം പകരും.