Connect with us

Kerala

കണ്ണൂരില്‍ ബസ് മരത്തിലിടിച്ച് നാല് പേര്‍ക്ക് പരുക്ക്

Published

|

Last Updated

കണ്ണൂര്‍ | വോള്‍വോ ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് പരുക്ക്. ഡ്രൈവറുടെ പരുക്ക് ഗുരുതരമാണ്. ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് വന്ന ബസാണ് കണ്ണൂര്‍ മാക്കൂട്ടം ചുരത്തില്‍ പാമ്പാടിക്ക് സമീപം അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ വിരാജ്‌പേട്ടയിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ പരിക്ക് സാരമുള്ളതാണ്.

പുലര്‍ച്ചെ ആറോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് താഴ്ചയിലേക്ക് മറിയാതെ മരത്തിലിടിച്ച് നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്.

 

 

Latest