Connect with us

International

ലോകത്ത് കൊവിഡില്‍ നഷ്ടപ്പെട്ടത് 41 ലക്ഷത്തിലേറെ ജീവനുകള്‍

Published

|

Last Updated

ന്യൂയോര്‍ക്ക്|  രണ്ട് വര്‍ഷത്തോളമായി ലോകത്തെ വരിഞ്ഞ് മുറുക്കിയ കൊവിഡ് 19 മഹാമാരിയില്‍ 41 ലക്ഷത്തിലേറെ പേര്‍ മരണപ്പെട്ടതായി റിപ്പോര്‍്ട്ട്. രോഗവ്യാപനം ഇപ്പോഴും തീവ്രമായി തുടരുകയാണ്.  വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 4.40 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പത്തൊന്‍പത് കോടി പതിനൊന്ന് ലക്ഷം കടന്നു. പതിനേഴ് കോടി നാല്‍പത്തിയൊന്ന് ലക്ഷം പേര്‍ രോഗമുക്തി നേടി.

അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം. യു എസില്‍ 6.24 ലക്ഷം പേരാണ് മരിച്ചത്. മൂന്ന് കോടി നാല്‍പത്തിയൊന്‍പത് ലക്ഷം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. മരണസംഖ്യയില്‍ തൊട്ടുപിന്നില്‍ ബ്രസീലാണ്. രാജ്യത്ത് 5.42 ലക്ഷം പേരാണ് മരിച്ചത്.
ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4.14 ലക്ഷം പിന്നിട്ടു

 

 

Latest