Connect with us

National

യു പി തിരഞ്ഞെടുപ്പ്: സഖ്യമുണ്ടാക്കുന്നതില്‍ തുറന്ന മനസെന്ന് പ്രിയങ്ക

Published

|

Last Updated

ലഖ്‌നോ : ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കുന്നതില്‍ കോണ്‍ഗ്രസിന് തുറന്ന മനസാണെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റക്ക് മത്സരിക്കുമോ എന്ന ചോദ്യത്തിന് അത് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞു. തങ്ങളുടെ പ്രഥമ ലക്ഷ്യം ബി ജെ പിയെ പരാജയപ്പെടുത്തുകയാണ്. സംഘടന ശക്തിപ്പെടുത്തുന്നതിന് വേണ്ടി നിശബ്ദമായി ഏറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. തന്റെ സാനിധ്യത്തില്‍ പാര്‍ട്ടി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുകയും താനില്ലാത്തപ്പോള്‍ നിര്‍ജീവമാവുകയും ചെയ്യുന്നുവെന്ന വിമര്‍ശനത്തിന്, താന്‍ ഉള്ളപ്പോള്‍ കൂടുതല്‍ മാധ്യമ ശ്രദ്ധകിട്ടുന്നത് കൊണ്ട് അങ്ങനെ തോന്നുന്നതാണ് എന്നായിരുന്നു പ്രിയങ്കയുടെ മറുപടി.

കൊവിഡ് സാഹചര്യത്തില്‍ പാര്‍ട്ടി ഏറെ സഹായങ്ങള്‍ എത്തിച്ചുവെന്ന് അവര്‍ പറഞ്ഞു. 30-32 വര്‍ഷമായി അധികാരത്തിന് പുറത്താണ് ഞങ്ങള്‍. അതിന്റെ ബുദ്ധിമുട്ടുകളുണ്ട്. അവ മറികടക്കും. പാര്‍ട്ടിക്ക് ഇപ്പോള്‍ ഊര്‍ജം കൈവന്നിട്ടുണ്ട്. ഉത്തര്‍ പ്രദേശില്‍ സേവാദള്‍ പുനരുജ്ജീവിപ്പിക്കും. താനും സഹോദരന്‍ രാഹുല്‍ ഗാന്ധിയും രാഷ്ട്രീയ സഞ്ചാരികളാണെന്നുള്ള പ്രചാരണം ബി ജെ പി അജന്‍ഡയുടെ ഭാഗമാണെന്നും അവര്‍ പറഞ്ഞു. അടുത്ത വര്‍ഷം യു പിയില്‍ തിരഞ്ഞെടുപ്പ് നടക്കനിരിക്കെ പാര്‍ട്ടി പുനരുജ്ജീവിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് പ്രിയങ്കാ ഗാന്ധി.

Latest