Gulf
ഇഖാമ പുതുക്കാൻ പ്രതിവർഷം 2,000 ദിനാർ ഈടാക്കാനുള്ള നീക്കം യുക്തിസഹമല്ലെന്ന് കുവൈത്ത് പാർലിമെന്റംഗം

കുവൈത്ത് സിറ്റി | 60 വയസ്സ് തികഞ്ഞ ബിരുദധാരികൾ അല്ലാത്തവരിൽ നിന്ന് ഇഖാമ പുതുക്കാൻ പ്രതിവർഷം 2,000 ദിനാർ ഈടാക്കാനുള്ള നീക്കം യുക്തിസഹമല്ലെന്ന് കുവൈത്ത് പാർലിമെന്റംഗം അബ്ദുല്ല അൽ തുറൈജി. അത്രയും ഭീമമായ തുക ഈടാക്കുക എന്നത് രാജ്യത്ത് വസിക്കുന്ന കച്ചവടക്കാരും മറ്റുമായ ജന വിഭാഗത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കും.
ഇഖാമ പുതുക്കുന്നതിന് ഭീമമായ തുക കൊടുക്കേണ്ട സാഹചര്യമുണ്ടായാൽ പലരും രാജ്യം വിട്ടുപോകും. സ്വദേശികളുടെ ഉൾപ്പെടെ ജീവിത ചെലവ് വർധിക്കുകയാകും അന്തിമഫലമെന്നും അദ്ദേഹം പറഞ്ഞു.
ഇഖാമ പുതുക്കുന്നവരിൽ നിന്ന് ആരോഗ്യ ഇൻഷുറൻസിന് ഉൾപ്പെടെ ന്യായമായ ഫീസ് ഈടാക്കുന്ന സംവിധാനമാണ് ഏർപ്പെടുത്തേണ്ടതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
---- facebook comment plugin here -----