Connect with us

Kerala

ലോക്ക്ഡൗണ്‍ ഇളവ്: വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന പ്രസ്താവനയുമായി വി മുരളീധരന്‍

Published

|

Last Updated

ന്യൂഡല്‍ഹി |  വ്യാപാരികളുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് മൂന്ന് ദിവസം കടകള്‍ തുറക്കുന്നതിന് അനുമതി നല്‍കി സര്‍ക്കാര്‍ നടപടിയെ വര്‍ഗീയമായി ചിത്രീകരിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. ബക്രീദിന് ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കും, ഓണത്തിനും ക്രിസ്മസിനും അടച്ചിടല്‍ ഇതാണ് സംസ്ഥാനത്തെ രീതിയെന്ന് മുരളീധരന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ ഈ രീതി ശരിയല്ല. സര്‍ക്കാര്‍ ജനങ്ങളുടെ ബുദ്ധിമുട്ടുകളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് പ്രതിഷേധിക്കുന്നവര്‍ക്ക് ലോക്ക്ഡൗണില്‍ ഇളവും ഇല്ലാത്തവര്‍ക്ക് ഇളവുമില്ലാത്ത സ്ഥിതിയാണ്. ഇതിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഒരു താലൂക്ക് ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടറുടെ ബുദ്ധിയും കഴിവും ഉപയോഗിച്ചുകൊണ്ടാണ് കൊവിഡിനെ നേരിട്ടുകൊണ്ടിരുന്നതെന്നും മുരളീധരന്‍ പരിഹസിച്ചു.

 

 

---- facebook comment plugin here -----

Latest