Connect with us

Kerala

ബലിപെരുന്നാള്‍: ജൂലൈ 18, 19, 20 തീയതികളില്‍ ലോക്ക്ഡൗണില്‍ ഇളവ്

Published

|

Last Updated

തിരുവനന്തപുരം | ബലിപെരുന്നാള്‍ പ്രമാണിച്ച് ജൂലൈ 18, 19, 20 തീയതികളില്‍ ലോക്ക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവ്. ഈ ദിവസങ്ങളില്‍ എ, ബി, സി വിഭാഗങ്ങളില്‍ പെടുന്ന മേഖലകളില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന (പലചരക്ക്, പഴം, പച്ചക്കറി, മീന്‍, ഇറച്ചി, ബേക്കറി ) കടകള്‍ക്കു പുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നല്‍കും.

രാത്രി എട്ട് മണിവരെയാണ് ഇവയ്ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാവുക.

Latest