Connect with us

Techno

ഓപ്പോ റെനോ 6 5ജി, റെനോ 6 പ്രോ 5ജി സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഓപ്പോയുടെ ഏറ്റവും പുതിയ ഓപ്പോ റെനോ 6 5ജി, റെനോ 6 പ്രോ 5ജി സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. രണ്ട് റെനോ ഡിവൈസുകളും രണ്ട് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കുന്നതാണ്. മൂന്ന് മോഡലുകളില്‍ മെയ് മാസം ചൈനീസ് വിപണിയില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ എത്തിയിരുന്നു. ഓപ്പോ റെനോ 6 5ജി സ്മാര്‍ട്ട് ഫോണില്‍ 8 ജിബി റാം, 128 ജിബി സ്റ്റോറേജ് എന്നിവയാണുള്ളത്. ഈ ഡിവൈസിന് 29,990 രൂപയാണ് വില. ജൂലൈ 29 മുതല്‍ ഡിവൈസ് വില്‍പനയ്ക്കെത്തുമെന്ന് കമ്പനി അറിയിച്ചു.

ഓപ്പോ റെനോ 6 പ്രോ 5ജിയില്‍ 12 ജിബി റാം, 256 ജിബി സ്റ്റോറേജുമാണുള്ളത്. 39,990 രൂപയാണ് ഈ ഡിവൈസിന്റെ വില. ജൂലൈ 20 മുതലാണ് ഈ ഡിവൈസിന്റെ വില്‍പന ആരംഭിക്കുക. രണ്ട് ഫോണുകളും അറോറ, സ്റ്റെല്ലാര്‍ ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളില്‍ ലഭ്യമാകും. ഫ്ളിപ്പ്കാര്‍ട്ട്, റിലയന്‍സ് ഡിജിറ്റല്‍, വിജയ് സെയില്‍സ്, ക്രോമ, ഓപ്പോ ഓണ്‍ലൈന്‍ സ്റ്റോര്‍ എന്നിവ വഴിയായിരിക്കും വില്‍പന നടത്തുക. എച്ച്ഡിഎഫ്‌സി ബേങ്ക് ഇടപാടുകള്‍ക്ക് 4,000 കാഷ്ബാക്ക്, ബജാജ് ഫിന്‍സെര്‍വ്, പേടിഎം എന്നിവയ്ക്ക് 15 ശതമാനം കാഷ്ബാക്ക് എന്നിവയും ലഭിക്കുന്നതാണ്.

ഓപ്പോ റെനോ 6 5ജി:
ഓപ്പോ റെനോ 6 5ജി സ്മാര്‍ട്ട് ഫോണില്‍ 6.43 ഇഞ്ച് ഫുള്‍ എച്ച്ഡി+ (1,080 ഃ 2,400 പിക്‌സല്‍സ്) ഫ്ളാറ്റ് അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. 90 എച്ച് സെഡ് റിഫ്രഷ് റേറ്റും 180 എച്ച് സെഡ് ടച്ച് സാമ്പിള്‍ റേറ്റുമുള്ളതാണ് ഡിസ്പ്ലേ. 8 ജി റാമും 128 ജിബി സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നല്‍കുന്നത് മീഡിയ ടെക് ഡൈമെന്‍സിറ്റി 900 എസ്ഒസിയാണ്. ആന്‍ഡ്രോയിഡ് 11 ബേസ്ഡ് കളര്‍ ഒ എസ് 11.3ലാണ് ഈ സ്മാര്‍ട്ട്ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കുമായി 64 മെഗാപിക്സല്‍ പ്രൈമറി കാമറ, അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സുള്ള 8 മെഗാപിക്സല്‍ സെക്കന്‍ഡറി സെന്‍സര്‍, 2 മെഗാപിക്സല്‍ മാക്രോ ഷൂട്ടര്‍ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ കാമറ സെറ്റപ്പാണ് വേരിന്റിലുള്ളത്. മുന്‍വശത്ത് 32 മെഗാപിക്സല്‍ സെല്‍ഫി കാമറയും നല്‍കിയിട്ടുണ്ട്. ഓപ്പോ റെനോ 6 5ജി സ്മാര്‍ട്ട്ഫോണില്‍ കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ 5ജി, വൈഫൈ 6, ബ്ലൂടൂത്ത് വി5.2, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവ നല്‍കിയിട്ടുണ്ട്. ആക്‌സിലറോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ഇസഡ്-ആക്സിസ് ലീനിയര്‍ മോട്ടോര്‍, കളര്‍ ടെമ്പറേച്ചര്‍ സെന്‍സര്‍, ഗൈറോസ്‌കോപ്പ് എന്നിവയാണ് ഓണ്‍ബോര്‍ഡ് സെന്‍സറുകള്‍. ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനറും ഡിവൈസില്‍ ഉണ്ട്. 65ഡബ്ല്യു സൂപ്പര്‍വൂക്ക് 2.0 ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള ഡിവൈസില്‍ 4,300 എംഎഎച്ച് ബാറ്ററിയാണ് നല്‍കിയിട്ടുള്ളത്.

ഓപ്പോ റെനോ 6 പ്രോ 5ജി സ്മാര്‍ട്ട്ഫോണ്‍:
6.55 ഇഞ്ച് ഫുള്‍ എച്ച്ഡി + (1,080ഃ2,400 പിക്‌സല്‍) കര്‍വ്ഡ് അമോലെഡ് ഡിസ്‌പ്ലേ, 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റ്, 180 ഹെര്‍ട്സ് ടച്ച് സാമ്പിള്‍ റേറ്റ്, 12 ജിബി റാം, 256 ജിബി സ്റ്റോറേജ്, മീഡിയടെക് ഡൈമെന്‍സിറ്റി 1200 എസ്ഒസി, ആന്‍ഡ്രോയിഡ് 11 ബേസ്ഡ് കളര്‍ഒഎസ് 11.3 എന്നിവയാണ് ഓപ്പോ റെനോ 6 പ്രോ 5ജി സ്മാര്‍ട്ട്ഫോണിന്റെ സവിശേഷതകള്‍. ഓപ്പോ റെനോ 6 പ്രോ ക്വാഡ് റിയര്‍ കാമറ സെറ്റപ്പുമായിട്ടാണ് വരുന്നത്. 64 മെഗാപിക്സല്‍ പ്രൈമറി കാമറ, അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സുള്ള 8 മെഗാപിക്സല്‍ സെക്കന്‍ഡറി സെന്‍സര്‍, 2 മെഗാപിക്സല്‍ മാക്രോ ഷൂട്ടര്‍, കളര്‍ ടെമ്പറേച്ചര്‍ സെന്‍സറുള്ള 2 മെഗാപിക്സല്‍ മോണോ കാമറ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. സെല്‍ഫിയ്ക്കും വീഡിയോ കോളുകള്‍ക്കുമായി 32 മെഗാപിക്സല്‍ കാമറയും നല്‍കിയിട്ടുണ്ട്.

ഓപ്പോ റെനോ 6 പ്രോ 5ജി സ്മാര്‍ട്ട്ഫോണില്‍ 5ജി, വൈഫൈ 6, ബ്ലൂടൂത്ത് വി5.2, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നീ കണക്ടിവിറ്റി ഓപ്ഷനുകളും ആക്‌സിലറോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, എക്സ്-ആക്സിസ് ലീനിയര്‍ മോട്ടോര്‍, ഗൈറോസ്‌കോപ്പ് എന്നിവയും നല്‍കിയിട്ടുണ്ട്. 4,500 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസില്‍ നല്‍കിയിട്ടുള്ളത്. 65 ഡബ്ല്യുഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടും ഡിവൈസില്‍ ഉണ്ട്.

Latest