Connect with us

Kerala

സിനിമാ ചിത്രീകരണം; അനുമതി സംബന്ധിച്ച് ടി പി ആര്‍ കുറഞ്ഞ ശേഷം ആലോചിക്കാമെന്ന് മന്ത്രി

Published

|

Last Updated

കൊച്ചി | സിനിമാ ചിത്രീകരണം പുനരാരംഭിക്കാന്‍ അനുമതി നല്‍കുന്ന കാര്യം കൊവിഡ് ടി പി ആര്‍ കുറഞ്ഞ ശേഷം ആലോചിച്ച് തീരുമാനമെടുക്കുമെന്ന് സിനിമാ, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. കൊവിഡിനെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാം മേഖലയിലും പ്രതിസന്ധി നിലനില്‍ക്കുകയാണ്. ചിത്രീകരണം ഉള്‍പ്പെടെ എല്ലാ കാര്യങ്ങളിലും ചലച്ചിത്ര സംഘടനകളുമായി ചര്‍ച്ച നടത്താന്‍ തയാറാണെന്നും മന്ത്രി പറഞ്ഞു. ഇളവുകള്‍ അനുവദിക്കേണ്ടത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സര്‍ക്കാറാണെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

വ്യാപാരികളോടും സിനിമാ പ്രവര്‍ത്തകരോടും സര്‍ക്കാറിന് വിരോധമില്ല. ആളുകളുടെ ജീവന്‍ രക്ഷിക്കലാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി എന്ന സിനിമയുടെ ചിത്രീകരണം ഹൈദരാബാദില്‍ തുടങ്ങിയതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. മറ്റ് പല സംവിധായകരും നിര്‍മാതാക്കളും ഇതര സംസ്ഥാനങ്ങളില്‍ ചിത്രീകരണം നടത്തുന്നതിനെ കുറിച്ചുള്ള ആലോചനയിലാണ്.

അതേസമയയം, ചലച്ചിത്ര പ്രവര്‍ത്തകരുടെ ആശങ്കകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് വ്യക്തമാക്കി.

---- facebook comment plugin here -----

Latest