Connect with us

Kerala

റിസൽട്ട് പ്രഖ്യാപിച്ചത് താനല്ലാത്തതുകൊണ്ട് ട്രോളുകളൊന്നുമില്ലെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി അബ്ദുർറബ്ബ്

Published

|

Last Updated

മലപ്പുറം | വിജയശതമാനം കൂടിയത് മന്ത്രിയുടെ കഴിവുകേടല്ലെന്നും വിദ്യാർഥികളുടെ മിടുക്കു കൊണ്ടാണെന്നും മുൻ വിദ്യാഭ്യാസ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പി കെ അബ്ദുർറബ്ബ്. എസ് എസ് എൽ സി വിജയ ശതമാനം 99.47 ശതമാനമായിട്ടും താൻ നേരിട്ടത് പോലെയുള്ള ട്രോളുകളൊന്നും കാണാനുമില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണ രൂപം:

SSLC വിജയശതമാനം 99.47

ഗോപാലേട്ടൻ്റെ പശുവില്ല,
ആമിനത്താത്തയുടെ പൂവൻ കോഴിയില്ല,
സ്കൂളിൻ്റെ ഓട് മാറ്റാൻ വന്ന ബംഗാളിയുമില്ല.
റിസൾട്ട് പ്രഖ്യാപിച്ചത് ഞാനല്ലാത്തത് കൊണ്ട്
ഇജ്ജാതി ട്രോളുകളൊന്നുമില്ല.
2011 ൽ എം.എ.ബേബി വിദ്യാഭ്യാസ മന്ത്രിയായ സമയത്ത് 91.37 ആയിരുന്നു വിജയശതമാനം. പിന്നീട് ഞാൻ മന്ത്രിയായിരുന്ന കാലത്തും SSLC
വിജയശതമാനം കൂടിക്കൂടി വന്നു.
2012 ൽ 93.64%
2013 ൽ 94.17%
2014 ൽ 95.47 %
2015 ൽ 97.99%
2016 ൽ 96.59%
UDF ൻ്റെ കാലത്താണെങ്കിൽ വിജയശതമാനം ഉയരുമ്പോൾ വിദ്യാർത്ഥികളുടെ കഴിവിനെ
വില കുറച്ചു കാണിക്കുക, മന്ത്രിയെ ട്രോളുക, കുറ്റപ്പെടുത്തുക.. ഇതൊക്കെയാണ് ഇടത് സൈബർ പോരാളികളുടെ സ്ഥിരം പണി.
2016 മുതൽ പ്രൊഫസർ രവീന്ദ്രനാഥ്
മന്ത്രിയായ ശേഷമുള്ള വിജയശതമാനവും
ഉയരത്തിൽ തന്നെയായിരുന്നു.
2017 ൽ 95.98%
2018 ൽ 97.84%
2019 ൽ 98.11%
2020 ൽ 98.82%
ഇപ്പോഴിതാ 2021 ൽ 99.47% പേരും
SSLC ക്ക് ഉപരിപഠന യോഗ്യത നേടിയിരിക്കുന്നു.
വിജയശതമാനം കൂടിയത് മന്ത്രിയുടെ
കഴിവു കേടല്ല, വിദ്യാർത്ഥികളെ,
നിങ്ങളുടെ മിടുക്കു കൊണ്ടാണ്.
നിങ്ങളുടെ വിജയത്തെ വില കുറച്ചു കാണുന്നില്ല.
ഉപരിപഠന യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ.