Connect with us

First Gear

വില വര്‍ധിപ്പിച്ച് സുസുക്കി; ആക്സസ് 125 സ്‌കൂട്ടറിന് കൂടുതല്‍ പണം മുടക്കണം

Published

|

Last Updated

ന്യൂഡല്‍ഹി | സുസുക്കിയുടെ ആക്സസ് 125 സ്‌കൂട്ടറിന് വില വര്‍ധിപ്പിച്ചു. പുതിയ വില പരിഷ്‌ക്കരണത്തിന് ശേഷം 74,240 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 1,597 രൂപ മുതലാണ് വില വര്‍ധിച്ചിരിക്കുന്നത്.

വില വിവരം:
ആക്സസ് (ഡ്രം/സ്റ്റീല്‍): 74,270 രൂപ, ആക്സസ് (ഡ്രം/അലോയ്): 75,971 രൂപ, ആക്സസ് (ഡിസ്‌ക്/അലോയ്): 77,971 രൂപ, ആക്സസ് സ്പെഷ്യല്‍ എഡിഷന്‍ (ഡ്രം/അലോയ്): 77,670 രൂപ, ആക്സസ് സ്പെഷ്യല്‍ എഡിഷന്‍ (ഡിസ്‌ക്/അലോയ്): 79,671 രൂപ, ആക്സസ് ബ്ലൂടൂത്ത് (ഡ്രം/അലോയ്): 81,471 രൂപ, ആക്സസ് ബ്ലൂടൂത്ത് (ഡിസ്‌ക്/അലോയ്): 83,472 രൂപ എന്നിങ്ങനെയാണ്.

മൂന്ന് സ്റ്റാന്‍ഡേര്‍ഡ് വേരിയന്റുകള്‍, രണ്ട് സ്പെഷ്യല്‍ വേരിയന്റുകള്‍ ഉള്‍പ്പെടെ മൊത്തം ഏഴ് വ്യത്യസ്ത വേരിയന്റുകളില്‍ ബിഎസ് വിഐ സുസുക്കി ആക്സസ് 125 lfരഞ്ഞെടുക്കാന്‍ സാധിക്കും. 124 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍, 6,750 ആര്‍പിഎം പരമാവധി 8.7 ബിഎച്ച്പി കരുത്ത്, 5,500 ആര്‍പിഎം ല്‍ 10 എന്‍എം ടോര്‍ക്ക് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ബിഎസ് വിഐ എന്‍ജിന്‍ എന്നിവയാണ് വാഹനത്തിനുള്ളത്. സ്റ്റൈലിഷ് ടെയില്‍ ലാമ്പുകള്‍, ക്രോം മഫ്ലര്‍ കവര്‍, എല്‍ഇഡി ഹെഡ്ലാമ്പ്, സുസുക്കി ഈസി സ്റ്റാര്‍ട്ട് സിസ്റ്റം, പുറത്തുള്ള ഫ്യുവല്‍ ഫില്ലര്‍ ക്യാപ് എന്നിവയെല്ലാം സുസുക്കി ആക്സസിന്റെ പ്രധാന സവിശേഷതകളാണ്. നീളമേറിയതും സൗകര്യപ്രദവുമായ സീറ്റിംഗ്, 21.8 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്റ്റോറേജ്, ഡ്യുവല്‍ ലഗേജ് ഹുക്കുകള്‍ എന്നിവയെല്ലാം ഈ ജാപ്പനീസ് സ്‌കൂട്ടറിന്റെ പ്രത്യേകതയാണ്.

പേള്‍ സുസുക്കി ഡീപ് ബ്ലൂ, പേള്‍ മിറേജ് വൈറ്റ്, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക്, മെറ്റാലിക് മാറ്റ് പ്ലാറ്റിനം സില്‍വര്‍, മെറ്റാലിക് മാറ്റ് ഫൈബ്രോയ്ന്‍ ഗ്രേ എന്നിവയുള്‍പ്പെടെ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ സുസുക്കി ആക്സസ് 125 വിപണിയില്‍ ലഭ്യമാണ്.

Latest