Kerala
ഉന്നയിച്ചതിനെക്കാള്‍ കൂടുതല്‍ പണമിടപാട് ബത്തേരിയില്‍ നടന്നു; ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി പ്രസീത

സുല്‍ത്താന്‍ ബത്തേരി | എന്‍ ഡി എയില്‍ ചേരാന്‍ സി കെ ജാനുവിന് കെ സുരേന്ദ്രന്‍ പണം നല്‍കിയെന്ന കേസില്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി പ്രസീത. പണം നല്‍കിയ ദിവസത്തെ കാര്യങ്ങള്‍ ജെ ആര്‍ പി സംസ്ഥാന ട്രഷററായ പ്രസീത ക്രൈം ബ്രാഞ്ചിനെ അറിയിച്ചു. കഴിഞ്ഞ ദിവസം ഉന്നയിച്ചതിനെക്കാള്‍ കൂടുതല്‍ പണമിടപാട് ബത്തേരിയില്‍ നടന്നതായും അവര്‍ മൊഴിയില്‍ വ്യക്തമാക്കി.
അന്വേഷണവുമായി സഹകരിക്കുമെന്നും പ്രസീത പറഞ്ഞു. വയനാട് ജില്ലാ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.
---- facebook comment plugin here -----