Covid19
ഇന്ത്യയിലെ ആദ്യത്തെ കൊവിഡ് ബാധിതയായ തൃശൂര്‍ സ്വദേശിനിക്ക് വീണ്ടും രോഗം

തൃശൂര്‍ | ഇന്ത്യയില്‍ ആദ്യമായി കൊവിഡ് ബാധിച്ച തൃശൂര്‍ സ്വദേശിനിക്ക് വീണ്ടും വൈറസ് സ്ഥിരീകരിച്ചു. ചൈനയിലെ വുഹാന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയായ കൊടുങ്ങല്ലൂര്‍ സ്വദേശിനിക്കാണ് വീണ്ടും രോഗബാധയുണ്ടായത്. ഡല്‍ഹിയിലേക്കുള്ള വിമാന യാത്രക്ക് വേണ്ടി ആര്‍ ടി പി സി ആര്‍ പരിശോ നടത്തിയപ്പോഴാണ് പോസിറ്റീവാണെന്നത് വ്യക്തമായത്. ഇവര്‍ക്ക് ഇതുവരെയും രോഗലക്ഷണങ്ങളൊന്നുമില്ല. വാക്‌സീന്‍ എടുത്തിട്ടില്ല. ആരോഗ്യനിലയില്‍ യാതൊരു കുഴപ്പങ്ങളുമില്ലാത്തതിനാല്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ തുടരുകയാണെന്ന് തൃശൂര്‍ ഡി എം ഒ ഡോ. റീന അറിയിച്ചു.
---- facebook comment plugin here -----