Connect with us

Kozhikode

സ്‌കൂട്ടര്‍ യാത്രികന്‍ ദേഹത്ത് ടിപ്പര്‍ കയറി മരിച്ചു

Published

|

Last Updated

കോഴിക്കോട് | ഓമശ്ശേരിക്ക് സമീപം മങ്ങാട് വച്ച് ഇന്ന് ഉച്ചക്ക് 12 ഓടെയാണ് അപകടം. കൊടിയത്തൂര്‍ പന്നിക്കോട് സ്വദേശി അരിയങ്ങോട്ട് ചാലില്‍ ഇമ്പിച്ചി കണ്ടന്റെ മകന്‍ ഷാജി (48)യാണ് മരിച്ചത്. ഓമശ്ശേരിയില്‍ നിന്ന് താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ഷാജി ഓടിച്ചിരുന്ന സ്‌കൂട്ടര്‍ മറിഞ്ഞ് ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. ഷാജിയുടെ ദേഹത്തുകൂടി ലോറി കയറിയിറങ്ങി.

ഗുരുതരമായി പരുക്കേറ്റ ഷാജിയെ സമീപത്തെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Latest